തിരുവനന്തപുരം മുതല്‍ ന്യൂഡല്‍ഹി വരെ അഖിലേന്ത്യാ സൈക്ലത്തോണ്‍

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷയ്—ക്കൊപ്പം ആരോഗ്യം എന്ന ആശയം മുന്‍നിര്‍ത്തി തിരുവനന്തപുരത്ത് നിന്നു ന്യൂഡല്‍ഹിയിലേക്ക് സൈക്കിള്‍ യാത്ര. 7500 സൈക്കിള്‍ യാത്രക്കാര്‍, 150 ദിവസത്തെ സാഹസിക സൈക്കിള്‍ യാത്രയാണ് നടത്തുന്നത്.
ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ബാറ്റണ്‍ ഏറ്റുവാങ്ങുന്നതോടെ സൈക്കിള്‍ റാലിക്ക് തുടക്കമാവും.
പാപ്പനംകോട്, നേമം, ബാലരാമപുരം, നെയ്യാറ്റിന്‍കര, ചെങ്കല്‍, പാറശാല വഴികളിലൂടെ സഞ്ചരിച്ച് കളിയിക്കാവിള ഗ്രേസ് ടിടിസിയിലെത്തി തമിഴ്‌നാട് ഭക്ഷ്യസുരക്ഷാ വകുപ്പിന് സൈക്ലത്തോണ്‍ ബാറ്റണ്‍ കൈമാറും. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നാളെ വൈകീട്ട് 6.30ന് കിഴക്കേകോട്ട ഗാന്ധി പാര്‍ക്കില്‍ മന്ത്രി കെ കെ ശൈലജ ഫഌഗ് ഓഫ് ചെയ്യും.

RELATED STORIES

Share it
Top