തിരുവനന്തപുരം പാസഞ്ചര്‍ ട്രെയിന്‍ പാളംതെറ്റി

കൊല്ലം: തിരുവനന്തപുരം പാസഞ്ചര്‍ ട്രെയിന്‍ കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ പാളംതെറ്റി. രാവിലെ 6:55ന് മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നീങ്ങിത്തുടങ്ങവേ എന്‍ജിനിലെ ഒരു ചക്രം പാളത്തിന് പുറത്താവുകയായിരുന്നു. തിരുവനന്തപുരം-എറണാകുളം പാതയിലെ ഗതാഗതത്തെ സംഭവം ബാധിച്ചിട്ടില്ല.തിരുവനന്തപുരത്തു നിന്ന് ആക്‌സിഡന്റ് റിലീഫ് ട്രെയിന്‍ എത്തിച്ച് പുറത്തായ ചക്രം പാളത്തിലേക്ക് ആക്കി തകരാര്‍ പരിഹരിച്ചു ട്രെയിന്‍ സര്‍വീസ് തുടങ്ങിയിട്ടുണ്ട്. അതേസമയം,പാളം തെറ്റിയത് ലോക്കോ പൈലറ്റിന്റെ അനാസ്ഥ മൂലമെന്ന് സൂചനയുണ്ട്. ട്രെയിന്‍ നിര്‍ത്തിയിടുമ്പോള്‍ ചക്രങ്ങള്‍ക്കടിയില്‍ സ്ഥാപിക്കുന്ന തടികൊണ്ടുള്ള ഉപകരണം മാറ്റാതെയാണ് ട്രെയിന്‍ മുന്നോട്ട് എടുത്തത്. ഉപകരണം ചക്രങ്ങള്‍ക്കിടയില്‍ കുരുങ്ങിയാണ് പാളം തെറ്റിയത്.

RELATED STORIES

Share it
Top