തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ ബജറ്റ്: ജല സുരക്ഷാ പദ്ധതിക്ക് 200 കോടി

തിരുവനന്തപുരം:  തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ. ഷൈലജ ബീഗം 2018-19 ലെ ബജറ്റ് അവതരിപ്പിച്ചു.
പ്രധാനപ്രഖ്യാപനങ്ങള്‍ താഴെ


ലൈഫ് മിഷന്‍ ഭവന നിര്‍മാണ നിര്‍മാണ പദ്ധതിക്ക് 16,13, 64 1500 രൂപ
ജലശ്രീ സമ്പൂര്‍ണ ജല സുരക്ഷാ പദ്ധതിക്ക് 200 കോടി
കാര്‍ഷിക മേഖലയ്ക്ക് 8,50,00,000 രൂപ
സമഗ്ര നെല്‍ക്കൃഷി വികസന പദ്ധതി കേദാരത്തിന് 1 കോടി രൂപ. 100 ഹെക്ടറില്‍ കൂടി നെല്‍ക്കൃഷി
വീടുകളില്‍ ഫല വൃക്ഷങ്ങളും അടുക്കള തോട്ടവും മാലിന്യ സംസ്‌കരണ യൂണിറ്റും കിണര്‍ റീചാര്‍ജിങും ഹരിത ഭവനം പദ്ധതിക്ക് 3 കോടി
വിഷ രഹിത പച്ചക്കറി കൃഷി വ്യാപനത്തിനുള്ള ജൈവ സമൃദ്ധി പ്രദ്ധതിക്ക് 1.75 കോടി. 100 ഹെക്ടര്‍ തരിശ് നിലം കൃഷിയോഗ്യമാക്കും. ഗ്രാമ പഞ്ചായത്തുകളും സഹകരണ സംഘങ്ങളുമായി സഹകരിച്ച് സംഭരണ വിപണന കേന്ദ്രങ്ങള്‍ തുറക്കും.
പെരിങ്ങമല ജില്ലാ കൃഷിത്തോട്ടത്തില്‍ ഔഷധ സസ്യ കലവറയും സസ്യ മ്യൂസിയവും സ്ഥാപിക്കാന്‍ 75 ലക്ഷീ.
മൃഗസംരക്ഷണത്തിനും ക്ഷീരവികസനത്തിനും 9.73 കോടി
ക്ഷീര കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്ന ക്ഷീരസമൃദ്ധി പദ്ധതിക്ക് 1.5 കോടി
സേവന മേഖലയ്ക്ക് 49.30 കോടി രൂപ്പ
ആര്‍ദ്രം ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യം വികസിപ്പിക്കാന്‍ 9.82 കോടി രൂപ
കുട്ടികളിലെ വളര്‍ച്ചാ വൈകല്യ ചികിത്സാ പദ്ധതിയായ സ്‌നേഹധാരയ്ക്ക് 70 ലക്ഷം
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് സ്‌നേഹ സ്പര്‍ശം പദ്ധതിക്ക് 10 കോടി രൂപ
അഗതികള്‍ക്ക്  ഭക്ഷണം നല്‍കുന്ന പാഥേയം പദ്ധതിക്ക് 6 കോടി രൂപ
സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് വാഹനം വാങ്ങാന്‍ സഹായം സാരഥി പദ്ധതിക്ക് 4 കോടി രൂപ
ആദിവാസി മേഖലയിലെ കുട്ടികള്‍ക്ക് പഠന ശാലയും സൗകര്യങ്ങളും ഒരുക്കുന്ന വനജ്യോതിക്ക് 10 ലക്ഷം
എസ്.എസ്.എല്‍.സി. റിസള്‍ട്ട് ഉയര്‍ത്താനുള്ള വിദ്യാജ്യോതിക്ക് 30 ലക്ഷം
ൈഹസ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് അമിനിറ്റി സെന്ററുകള്‍ മാനസ പദ്ധതിക്ക് 1 കോടി
കുട്ടികള്‍ക്ക് റഫറന്‍സ് ലൈബ്രറിക്ക് 25 ലക്ഷം
തീരദേശ മേഖലയിലെ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ നല്‍കുന്ന സവാരി പദ്ധതിക്ക് 20 ലക്ഷം
പെണ്‍കുട്ടികളുടെ കരാട്ടെ പരിശീലനം രക്ഷയ്ക്ക് 1 കോടി
ഗ്രന്ഥശാലകളുടെ വിപുലീകരണത്തിന് ഗ്രന്ഥപ്പുര പദ്ധതി 30 ലക്ഷം രൂപ
മത്സ്യമേഖലയ്ക്ക് 70 ലക്ഷം
വനിതാ പീന കേന്ദ്രത്തിന് 50 ലക്ഷം
നാടന്‍ വാദ്യമേള പ്രോത്സാഹനത്തിന് കൂത്തമ്പലം പദ്ധതി 50 ലക്ഷം
പാരമ്പര്യേതര ഊര്‍ജ സംരക്ഷണ പദ്ധതിക്ക് 1 കോടി.
റോഡുകള്‍ക്ക് 62 കോടി രൂപ
ആദിവാസി  മലയോര  മേഖലയിലെ 6 വയസുവരെയുള്ള  കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കുന്ന കളം  പദ്ധതിക്ക് 25 ലക്ഷം
തെരുവ് നായ വന്ധ്യംകരണ പദ്ധതിക്ക് 10 ലക്ഷം
പട്ടികജാതി മേഖലയ്ക്ക് 22,03,76,000 രൂപ
പട്ടികവര്‍ഗ ക്ഷേമത്തിന് 1,75,78,000
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞീ സ്മാര്‍ട്ട് പദ്ധതിക്ക് 27,19,00,000 രൂപ

RELATED STORIES

Share it
Top