തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ഇന്നു ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. തിരുവനന്തപുരം സ്റ്റാച്യൂവിന് സമീപം ട്യൂട്ടേഴ്‌സ് ലൈനിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഇന്നലെ രാത്രി 8.45ഓടെ ഹെല്‍മറ്റ് ധരിച്ചു ബൈക്കിലെത്തിയ രണ്ടംഗസംഘം ഓഫിസിന് നേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവസമയം ഓഫിസില്‍ ആരുമുണ്ടായിരുന്നില്ല. സീതാറാം യെച്ചൂരിക്ക് നേരെ കൈയേറ്റമുണ്ടായതിനെ തുടര്‍ന്ന് സംഘപരിവാര ഓഫിസുകള്‍ക്ക് പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.

RELATED STORIES

Share it
Top