തിരുപ്പതി ക്ഷേത്രത്തിലെ കാണിക്കയില്‍ കോടികളുടെ അസാധു നോട്ട്

തിരുപ്പതി: തിരുമല തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിലെ കാണിക്കയില്‍ കോടികളുടെ അസാധു നോട്ട്. 25 കോടിയുടെ ആസാധു നോട്ടുകളാണ് തിരുപ്പതി ക്ഷേത്രത്തില്‍ നോട്ടുനിരോധനത്തിന് ശേഷം എത്തിയത്.കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധിച്ച 2016 നവംബറിന് ശേഷമുള്ള മാസങ്ങളിലാണ് അസാധുനോട്ടുകള്‍ കൂട്ടത്തോടെ കാണിക്കയായി നിക്ഷേപിച്ചത്. തുക മാറ്റിനല്‍കണമെന്ന് ആവശ്യപ്പെട്ട് ആര്‍ബിഐക്ക് കത്ത് നല്‍കിയതായി തിരുമല തിരുപ്പതി ദേവസ്വം (ടിടിഡി) അഡീഷനല്‍ സാമ്പത്തിക ഉപദേഷ്ടാവും മുഖ്യ അക്കൗണ്ടന്റ് ഓഫീസറുമായ ഒ ബാലാജി പറഞ്ഞു. ആര്‍ബിഐയുടെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ക്ഷേത്രം ഭാരവാഹികള്‍

RELATED STORIES

Share it
Top