'തിരുനാവായയെ നിളയോരം തീര്‍ത്ഥാടന ടൂറിസം കേന്ദ്രത്തില്‍ ഉള്‍പ്പെടുത്തണം'തിരുന്നാവായ: തൃമൂര്‍ത്തി ക്ഷേത്രങ്ങള്‍, കാടാമ്പുഴ, ഹനുമാന്‍ കാവ്, തൃപ്രങ്ങോട് ക്ഷേത്രങ്ങള്‍, കൊടക്കല്‍ സി.എസ്.ഐ ചര്‍ച്ച്, പൊന്നാനി മഖ്തൂം പള്ളി ഉള്‍പ്പെടെയുള്ള മേഖലയെ ഉള്‍പ്പെടുത്തി തിരുന്നാവായയെ നിളയോരം തീര്‍ഥാടന കേന്ദ്രമായി ഉള്‍പ്പെടുത്തണമെന്നും ഹെറിട്ടേജ് പാര്‍ക്കും കണ്ടക്ടഡ് ടൂറിസം സര്‍വ്വീസും ഏര്‍പ്പെടുത്തണമെന്ന് പരിസ്ഥിതി സംഘടനയായ റീ-എക്കൗയുടെ 26-ാം മത് വാര്‍ഷിക ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ പരിഗണനയിലുള്ള തിരുന്നാവായയുടെ ടൂറിസം പ്രൊജക്ടുകള്‍ വേഗതയിലാക്കുന്നതിന്ന് വേണ്ടി ജനപ്രതിനിധികള്‍ അടിയന്തിരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. സതീശന്‍ കളിച്ചാത്ത് അധ്യക്ഷത വഹിച്ചു. ഹെറിട്ടേജ് ഗവേഷകന്‍ ഡോ. ആര്‍.വി.കെ വര്‍മ്മ ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് പാലാട്ട്, കാടാമ്പുഴ മൂസഗുരുക്കള്‍, എം.കെ സതീശ് ബാബു, മോനുട്ടി പൊയ്‌ലിശ്ശേരി, ചിറക്കല്‍ ഉമ്മര്‍, സി.കെ നവാസ്  സംസാരിച്ചു.

RELATED STORIES

Share it
Top