തിരിവെട്ടം പദ്ധതി : പോലിസ് അസോസിയേഷന്‍ ലഹരി വിരുദ്ധ കാംപയിന്‍ നടത്തിചങ്ങനാശ്ശേരി: കേരളാ പോലിസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി തിരിവെട്ടം എന്ന പേരില്‍ ലഹരി വിരുദ്ധ കാംപയിന്‍ നടത്തി. ചങ്ങനാശ്ശേരി എസ്ബി കോളജില്‍ മധ്യമേഖല ഐജി പി വിജയന്‍ ഉദ്ഘാടനം ചെയ്തു. പോലിസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ സി സലീംകുമാര്‍ അധ്യക്ഷത വഹിച്ചു. കലക്ടര്‍ സി എ ലത വിദ്യാര്‍ഥികള്‍ക്ക് ലഹരി വിരുദ്ധ സന്ദേശം നല്‍കി. ജില്ലാ പോലിസ് മേധാവി എന്‍ രാമചന്ദ്രന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു.നഗരസഭാ ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മാത്യു മണമേല്‍, കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ സുരേഷ് റിച്ചാര്‍ഡ്, കോളജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ.ടോമി ജോസഫ്, കെപിഎ സംസ്ഥാന പ്രസിഡന്റ്  ടി എസ് ബൈജു, കെപിഒഎ സംസ്ഥാന ജോ.സെക്രട്ടറി പ്രേംജി കെ നായര്‍ ജില്ലാ സെക്രട്ടറി മാത്യുപോള്‍, ചങ്ങനാശ്ശേരി ഡിവൈഎസ്പി വി അജിത്, അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പി വിനോദ് പിള്ള, ജി അശോക് കുമാര്‍ നാര്‍കോട്ടിക്ക്‌സെല്‍ ഡിവൈഎസ്പി കെ എം സജീവ് കുമാര്‍, കെപിഎ സംസ്ഥാന സെക്രട്ടറി പി ജി അനില്‍കുമാര്‍,  കെഎഎ ജില്ലാ സെക്രട്ടറി കെ ടി അനസ്, ട്രഷറര്‍ അജിത്ത് ടി പാറയില്‍ സംസാരിച്ചു. പോലിസ് അസോസിയേഷന്‍ സാംസ്‌കാരിക വേദി തയ്യാറാക്കിയ ലഹരിക്കെതിരേ മുന്നറിയിപ്പ് എന്ന നാടകവും അവതരിപ്പിച്ചു.

RELATED STORIES

Share it
Top