തിരിച്ചടിച്ച് ഇന്ത്യ; യുഎസ് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ വര്‍ധിപ്പിച്ചു


ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്നുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യ വര്‍ധിപ്പിച്ചു. ചില ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി നികുതി അമേരിക്ക വര്‍ധിപ്പിച്ചതിന് പിന്നാലെയാണിത്. കടല, പയര്‍, അര്‍ട്ടീമിയ(ഒരിനം ചെമ്മീന്‍) തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കാണ് ഇന്ത്യ നികുതി വര്‍ധിപ്പിച്ചത്. പുതിയ നികുതി ആഗസ്ത് 4 മുതല്‍ നിലവില്‍ വരുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു.

വെള്ളക്കടല, കറിക്കടല എന്നിവയുടെ നികുതി 60 ശതമാനവും പയറിന്റെ നികുതി 30 ശതമാനവുമാണ് വര്‍ധിപ്പിച്ചത്. ചിലയിനം പരിപ്പുകള്‍, ഇരുമ്പ്, സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍, ആപ്പിള്‍,  ട്യൂബ്, പൈപ്പ് ഫിറ്റിങ്‌സ്, സ്‌ക്രൂ, ബോള്‍ട്ട് തുടങ്ങിയവയുടെ നികുതിയും വര്‍ധിപ്പിച്ചിട്ടുണ്ട്. അതേ സമയം, അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മോട്ടോര്‍ സൈക്കിളുകളുടെ തീരുവ കൂട്ടിയിട്ടില്ല.

50 ശതമാനം വരെ നികുതി വര്‍ധിപ്പിക്കുന്ന 30 ഇനങ്ങളുടെ പട്ടിക കഴിഞ്ഞ ആഴ്ച്ച ഇന്ത്യ ലോക വ്യാപാര സംഘടനയ്ക്ക് സമര്‍പ്പിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ചില സ്റ്റീല്‍, അലുമിനിയും ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക നികുതി വര്‍ധിപ്പിച്ചതിന് തിരിച്ചടിയായാണ് ഇന്ത്യയുടെ നടപടി. ഇന്ത്യക്ക് 241 ദശലക്ഷം ഡോളറിന്റെ അധിക ബാധ്യത വരുത്തിവയ്ക്കുന്നതാണ് അമേരിക്കയുടെ നടപടി.
MTP

MTP

Our Contributor help bring you the latest article around you


RELATED STORIES

Share it
Top