തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്നത് വോട്ടു നേടാന്‍: വിജയ് മല്യ

ലണ്ടന്‍: തന്നെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് വോട്ടു നേടാന്‍ വേണ്ടി മാത്രമാണെന്ന്  ബാങ്കുകളില്‍ നിന്നും കോടികള്‍ വായ്പയെടുത്ത് മുങ്ങിയ കുപ്രസിദ്ധ മദ്യവ്യവസായി വിജയ് മല്യ. മല്യയുടെ ബ്രിട്ടനിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായാണ് വിജയ് മല്യ ഇക്കാര്യം പറഞ്ഞത്.
തനിക്കെതിരേ ഇപ്പോള്‍ നടക്കുന്ന നടപടികള്‍ രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമാക്കിയുള്ളതാണ്. 13,900 കോടിയിലധികം വിലമതിക്കുന്ന സ്വത്തുക്കള്‍ ഇന്ത്യയിലുണ്ട്. താനടയ്ക്കാനുള്ള തുക തിരിച്ചടയ്ക്കാന്‍ ഇതു ധാരാളമാണ്. ഇതിനുള്ള നടപടികള്‍ കൈക്കൊള്ളാതെ ബ്രിട്ടനിലെ സ്വത്തുക്കള്‍ കണ്ടുകെട്ടാനൊരുങ്ങുന്നതും തന്നെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമിക്കുന്നതും രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യംവച്ചാണ്. എന്റെ പേരില്‍ ബ്രിട്ടനില്‍ സ്വത്തുക്കള്‍ കുറവാണ്. താമസിക്കുന്ന കെട്ടിടം എന്റെ പേരിലല്ല.
കുറച്ച് കാറുകളും ആഭരണങ്ങളും മാത്രമാണവിടെയുള്ളത്. സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ തടയണമെന്നാവശ്യപ്പെട്ട് ബ്രിട്ടനിലെ കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ടെന്നും മല്യ വ്യക്തമാക്കി.

RELATED STORIES

Share it
Top