തിരികെയെത്തുന്നവരെ സഹായിക്കണമെന്ന് പി സി ജോര്‍ജ്‌

കോട്ടയം: കുവൈത്ത് ആഭ്യന്തര വകുപ്പ് പ്രഖ്യാപിച്ച പൊതുമാപ്പിനെ തുടര്‍ന്ന് മടങ്ങിയെത്തുന്ന മലയാളികളെ സഹായിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്നു പി സി ജോര്‍ജ് എംഎല്‍എ ആവശ്യപ്പെട്ടു. ഇവര്‍ക്കു മടക്കയാത്രയ്ക്കായി സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. കുവൈത്ത് സര്‍ക്കാരിന്റെ കണക്കുപ്രകാരം ഏതാണ്ട്് 32,000 ഇന്ത്യക്കാരാണ് അനധികൃത താമസക്കാരായി രാജ്യത്തുള്ളത്. ജീവിതകാലം മുഴുവന്‍ കുടുംബത്തിനും രാജ്യത്തിനുമായി കഷ്ടപ്പെട്ട ഇവര്‍ തിരികെയെത്തുമ്പോള്‍ അവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ സര്‍ക്കാരുകള്‍ തയ്യാറാവണം. തിരികെയെത്തുന്ന പൗരന്‍മാര്‍ക്കായി ഫിലിപ്പീന്‍സ് സര്‍ക്കാര്‍ സൗജന്യ യാത്രാ ടിക്കറ്റും മറ്റു സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നത് മാതൃകാപരമാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ഫിലിപ്പീന്‍സ് പോലൊരു രാജ്യം അവരുടെ പൗരന്‍മാര്‍ക്കായി ഇത്തരം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമ്പോഴും കേന്ദ്രസര്‍ക്കാര്‍ ഇതേക്കുറിച്ച് ചിന്തിക്കാത്തത് ഖേദകരമാണെന്നു പി സി ജോര്‍ജ് പറഞ്ഞു.

RELATED STORIES

Share it
Top