തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ഇരു സര്‍ക്കാരുകളും ബാധ്യസ്ഥര്‍ : എം.പി.അഞ്ചല്‍:  തിരഞ്ഞെടുപ്പു വേളയില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയും, സിപിഎം നേതൃത്വത്തിലുള്ള എല്‍ഡിഎഫും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ബാധ്യസ്ഥരാണെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി. ഇന്ത്യയില്‍ നില നില്‍ക്കുന്ന മതേതരത്വം തകര്‍ക്കപ്പെടുന്നതിനുള്ള പ്രഖാപിത നയമാണ് പ്രധാനമന്ത്രി സ്വീകരിച്ചിരിക്കുന്നതെന്നും ലോകത്തിന് തന്നെ ഉദാത്ത മാതൃകയാണ് ഇന്ത്യയിലെ മതേതരത്വ സംസ്‌കാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് അറയ്ക്കല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുടെ ജന വിരുദ്ധ നയങ്ങള്‍ക്കെതിരേ തടിക്കാട്ടില്‍ നടന്ന പ്രതിഷേധ സംഗമം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .മണ്ഡലം കണ്‍വീനര്‍ എന്‍ അനിരുദ്ധന്‍ അധ്യക്ഷത വഹിച്ചു. കേരളാ കോണ്‍ഗ്രസ്( ജേ) സംസ്ഥാന ജനറല്‍ സെക്രട്ടറി സി മോഹനന്‍ പിള്ള, മുസ്്‌ലീം ലീഗ് ജില്ലാ സെക്രട്ടറി കുരീപ്പള്ളി ഷാജഹാന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെപ്പള്ളില്‍ മാധവന്‍കുട്ടി, ഗ്രാമപ്പഞ്ചായത്തംഗം ജേക്കബ് മാത്യു, മഹിളാ കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഗീത വടമണ്‍, കെഎസ്‌യു ജില്ലാ സെക്രട്ടറി എസ് തൗഫീഖ്, എച്ച്എ നാസര്‍, കെ ജി സുശീലന്‍ നായര്‍ മുതലായവര്‍ പ്രസംഗിച്ചു.ആര്‍എസ്പി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്‍കെ ബാലചന്ദ്രന്‍, മുസ്്‌ലീം ലീഗ് നിയോജക മണ്ഡലം ട്രഷറര്‍ എംഎ റഹീം സംസാരിച്ചു.

RELATED STORIES

Share it
Top