തിരഞ്ഞെടുപ്പ് റാലിക്കുനേരെ ആക്രമണം; 13 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിലെ തഖാര്‍ പ്രവിശ്യയില്‍ തിരഞ്ഞെടുപ്പ് റാലിക്കുനേരെയുണ്ടായ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 32 പേര്‍ക്ക് പരിക്കേറ്റു.
പാര്‍ലമെന്റിലേക്ക് മല്‍സരിക്കുന്ന നസിഫാ യുനുഫി ബെകിന്റെ പ്രചാരണറാലിക്കു നേരെയാണ് മോട്ടോര്‍സൈക്കിള്‍ ആക്രമണമുണ്ടായത്. നസിഫ റാലിയിലെത്തുന്നതിനു മുമ്പായിരുന്നു ആക്രമണം. ഉത്തരവാദിത്തം ആരും ഏെറ്റടുത്തിട്ടില്ല.
20ന് തിരഞ്ഞെടുപ്പില്‍ 249 സീറ്റുകളിലേക്കായി 2,565 സ്ഥാനാര്‍ഥികളാണു മല്‍സരിക്കുന്നത്. ഇതില്‍ 417 സ്ത്രീകളാണ്. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ താലിബാന്‍ ആഹ്വാനംചെയ്തിരുന്നു.

RELATED STORIES

Share it
Top