തിരഞ്ഞെടുപ്പ് ഫലത്തിനെതിരെ പിഎംഎല്ലും പിപിപിയുംഇസ് ലാമാബാദ് : പാകിസ്താനില്‍ ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള  തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ)യുടെ വിജയത്തില്‍ സംശയം പ്രകടിപ്പിച്ച് നവാസ് ശെരീഫിന്റെ പാകിസ്താന്‍ മുസ്ലിം ലീഗ് നവാസ് പാര്‍ട്ടിയും ബിലാവല്‍ ഭൂട്ടോ നേതൃത്വം നല്‍കുന്ന പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയും രംഗത്ത്. ബൂത്ത് ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് വോട്ടെണ്ണേണ്ടത് എന്നാണ് ചട്ടമെന്നിരിക്കേ  തങ്ങളുടെ ഏജന്റുമാരെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കയറ്റിയില്ലെന്ന് ഇരുപാര്‍ട്ടികളും ആരോപിച്ചു. ഈ സാഹചര്യത്തില്‍
ഫലം പൂര്‍ണമായി തള്ളുന്നുവെന്ന് നവാസ് ശെരീഫിന്റെ സഹോദരനും മുസ്ലിം ലീഗ് നേതാവുമായ ഷഹ്ബാസ് ശെരീഫ് പ്രതികരിച്ചു.തങ്ങള്‍ക്്
ശക്തമായ സ്വാധീനമുള്ള സിന്ധ് പ്രവിശ്യയില്‍ പോലും തിരിച്ചടി നേരിട്ടതിന് പിന്നില്‍ വ്യാപക തിരിമറിയാണെന്ന് പിപിപി നേതാവ് ബിലാവല്‍ ഭൂട്ടോ ആരോപിച്ചു. ആരോപണങ്ങള്‍ തള്ളിയ പിടിഐ ജനം തങ്ങളെ അംഗീകരിച്ചു അവകാശപ്പെട്ടു.

RELATED STORIES

Share it
Top