തിരഞ്ഞെടുപ്പ് പ്രചരണം : പാര്‍ലമെന്റ്അംഗങ്ങളെ വിലക്കാനാവില്ല- കോടതിന്യൂഡല്‍ഹി: പാര്‍ലമെന്റംഗങ്ങളും എംഎല്‍എമാരും അവരുടെ പാര്‍ട്ടികള്‍ക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നത് വിലക്കാന്‍ സാധിക്കില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. എംപിമാരും എംഎല്‍എമാരും പൊതു സേവകരായതിനാല്‍ അവര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. സര്‍വീസില്‍ നിന്ന് വിരമിച്ച എസ് ഐ മോഹന്‍ സിങ് ശര്‍മയാണ് ഹരജി നല്‍കിയത്. ഹരജിയില്‍ വാദം കേള്‍ക്കാതെ ഇടക്കാല സ്റ്റേ ഉത്തരവ് പോലും നല്‍കാന്‍ സാധിക്കില്ലെന്ന് അഭിപ്രായപ്പെട്ട ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീതമിത്തല്‍, ജസ്റ്റിസ് അനു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ച് വാദം കേട്ട് ജൂലൈ അഞ്ചിന് ഉത്തരവ് പുറപ്പെടുവിക്കുമെന്നും പറഞ്ഞു. എംപിമാരും എംഎല്‍എമാരും സത്യപ്രതിജ്ഞയ്ക്ക് ശേഷം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും വേണ്ടി പ്രവര്‍ത്തിക്കില്ലെന്ന് ഉറപ്പിക്കണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം.

RELATED STORIES

Share it
Top