തിരഞ്ഞെടുപ്പ് പരാജയം: മന്ത്രിമാരെ പുറത്താക്കണമെന്ന് ബിജെപി എംഎല്‍

എലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ട പശ്ചാത്തലത്തില്‍ നേതൃത്വത്തിനെതിരേ പാര്‍ട്ടി എംഎല്‍എമാര്‍. ചില മന്ത്രിമാരെ പുറത്താക്കിയില്ലെങ്കില്‍ യുപിയില്‍ പാര്‍ട്ടിയുടെ തകര്‍ച്ച ഉറപ്പാണെന്ന് ബെറിയ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബിജെപി എംഎല്‍എ സുരേന്ദ്രസിങ് പറഞ്ഞു. ഗോപാമാവ് എംഎല്‍എ ശ്യാംപ്രകാശ് ആക്ഷേപഹാസ്യ കവിത ഫേസ്ബുക്കില്‍ പോസ്റ്റ്് ചയ്തുകൊണ്ടാണ് പാര്‍ട്ടി നേതൃത്വത്തെ പരിഹസിച്ചത്. സംസ്ഥാനത്ത് ഈ വര്‍ഷം ബിജെപി നേരിട്ട തിരഞ്ഞെടുപ്പ് പരാജയങ്ങളെ അനുസ്മരിച്ചാണ് കവിത തുടങ്ങുന്നത്.ഉപതിരഞ്ഞെടുപ്പ് പരാജയത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു കുറഞ്ഞ ഉത്തരവാദിത്തമേയുള്ളൂവെന്നും കൂടുതല്‍ ഉത്തരവാദിത്തം അദ്ദേഹത്തിന്റെ മന്ത്രിമാര്‍ക്കാണെന്നും സുരേന്ദ്രസിങ് വാര്‍ത്താലേഖകരോട് പറഞ്ഞു.

RELATED STORIES

Share it
Top