തിരഞ്ഞെടുപ്പ് : നേപ്പാള്‍ ജനത വിധിയെഴുതികാഠ്മണ്ഡു: രണ്ടു പതിറ്റാണ്ടിനുശേഷം നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ച്് നേപ്പാളിലെ വോട്ടര്‍മാര്‍. മൂന്നു പ്രവിശ്യകളിലെ ഗ്രാമ-നഗര സഭകളിലേക്കുള്ള പോളിങ് ഇന്നലെ പ്രാദേശികസമയം രാവിലെ ഏഴുമണിയോടെ ആരംഭിച്ചു. 283 നഗരസഭകളിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍, വാര്‍ഡ് ചെയര്‍മാന്‍, വാര്‍ഡ് മെംബര്‍ സ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ 5000ഓളം സ്ഥാനാര്‍ഥികള്‍ ജനവിധി തേടി. തലസ്ഥാന നഗരമായ കാഠ്മണ്ഡുവില്‍ 878 സ്ഥാനാര്‍ഥികള്‍ മല്‍സരരംഗത്തുണ്ട്. തെക്കന്‍ നേപ്പാളിലെ ഇന്ത്യന്‍ അതിര്‍ത്തിമേഖലകളിലെ മധേസി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ്. അടുത്ത മാസം 14നാണ്  രണ്ടാംഘട്ടം. എന്നാല്‍, തങ്ങള്‍ ആവശ്യപ്പെട്ട ഭരണഘടനാ ഭേദഗതികള്‍ പാസാക്കുന്നതു വരെ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കില്ലെന്ന നിലപാടിലാണ് മധേസി പ്രക്ഷോഭകര്‍.

RELATED STORIES

Share it
Top