തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിന്റെ ഉത്തരവാദിത്തം പുടിനാണെന്ന് ട്രംപ്‌

വാഷിങ്ടണ്‍: 2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിന്റെ ഉത്തരവാദിത്തം റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനാണെന്നാണ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതെന്ന് അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥര്‍.
റഷ്യ ഒരിക്കലും യുഎസിനെ ലക്ഷ്യംവച്ചിട്ടില്ലെന്നു  ഹെല്‍സിങ്കി  ഉച്ചകോടിക്കിടെ ട്രംപ് പറഞ്ഞതായി മാധ്യമ റിപോര്‍ട്ട് വന്നിരുന്നു. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിനിടെയാണ് ട്രംപിന്റെ ഉദ്യോഗസ്ഥര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. റഷ്യന്‍ പ്രസിഡന്റായ പുടിന് ഈ സംഭവത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും ട്രംപ് പറഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്ന യുഎസ് ഇന്റലിജന്‍സ് മേധാവി ഡാന്‍ കോസ്റ്റിന്റെ വാദങ്ങളെ ഖണ്ഡിക്കുന്ന പ്രസ്താവനയാണ് ട്രംപ് റഷ്യയില്‍ നടത്തിയത്.

RELATED STORIES

Share it
Top