തിരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്ര നിര്‍മാണം തുടങ്ങും: അമിത്ഷാ ഹൈദരാ

ബാദ്: അടുത്ത പൊതു തിരഞ്ഞെടുപ്പിനു മുമ്പ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം തുടങ്ങുമെന്നു ബിജെപി അധ്യക്ഷന്‍ അമിത്ഷാ. വെള്ളിയാഴ്ച ഹൈദരാബാദില്‍ നടന്ന പാര്‍ട്ടി നേതാക്കളുടെ യോഗത്തിലായിരുന്നു പരാമര്‍ശം. ദേശീയ എക്‌സിക്യൂട്ടീവ് അംഗം പെരാല ശേഖര്‍ജിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യോഗത്തില്‍ ശേഖര്‍ജി പങ്കെടുത്തിരുന്നു. എന്നാല്‍, വാര്‍ത്ത പുറത്തുവന്നതോടെ ബിജെപി നിഷേധിച്ചു. അതേസമയം, അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം വൈകുന്നതില്‍ ബിജെപിയെ വിമര്‍ശിച്ച് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ രംഗത്തെത്തി. നോട്ടുനിരോധനം പെട്ടെന്നാവാമെങ്കില്‍ എന്തുകൊണ്ട് രാമക്ഷേത്രം  തീരുമാനമെടുക്കാന്‍ വൈകുന്നെന്നായിരുന്നു താക്കറെയുടെ ചോദ്യം. ബിജെപിയുടെ മറ്റു നയങ്ങളായ ഏകീകൃത സിവില്‍ കോഡ്, ഖണ്ഡിക 370 റദ്ദാക്കല്‍ എന്നിവയുടെ സ്ഥിതി തന്നെയാണ് ക്ഷേത്ര നിര്‍മാണത്തിന്റേതെന്നും താക്കറെ ആരോപിച്ചു.

RELATED STORIES

Share it
Top