തിരഞ്ഞെടുപ്പിനു മുമ്പ് ഭഗവാനെ വധിക്കാന്‍ ആസൂത്രണം ചെയ്തു- ഗൗരി ലങ്കേഷ് ഘാതകരുടെ മൊഴി

ബംഗളൂരു: കര്‍ണാടക എഴുത്തുകാരനായ കെ എസ് ഭഗവാനെ വധിക്കാന്‍ ആസൂത്രണം ചെയ്‌തെന്ന് ഗൗരി ലങ്കേഷ് ഘാതകരുടെ വെളിപ്പെടുത്തല്‍. ഗൗരി ലങ്കേഷ് വധത്തിനു മൂന്നു മാസത്തിനു ശേഷമോ അതല്ലെങ്കില്‍ തിരഞ്ഞെടുപ്പിനു മുമ്പായോ കെ എസ് ഭഗവാനെ കൊലപ്പെടുത്തണമെന്നായിരുന്നു പദ്ധതി. എന്നാല്‍, പ്രതിയായ കെ ടി നവീനിന്റെ അറസ്റ്റോടെ സംഘം പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്നും പ്രത്യേക അന്വേഷണസംഘം അറിയിച്ചു. ഗൗരി ലങ്കേഷ് കേസിലെ പ്രതികളെല്ലാം ഭഗവാനെ വധിക്കാനായി ഗൂഢാലോചന നടത്തിയെന്നും, നവീന്‍ തന്റെ വീട്ടില്‍ ഒരു ഗൂഢാലോചനാ കേന്ദ്രം ആരംഭിച്ചതായും ഒരു എയര്‍ ഗണ്‍ വാങ്ങി കൂട്ടാളിയായ അനില്‍ കുമാറിനു നല്‍കി വെടിവയ്പില്‍ പരിശീലനം തുടങ്ങാന്‍ ആവശ്യപ്പെട്ടതായും പ്രത്യേക അന്വേഷണസംഘം അറിയിച്ചു. ഇവര്‍ പരസ്പരം ബന്ധപ്പെട്ടത് കോയിന്‍ ബോക്‌സ് ഫോണുകളിലൂടെയായിരുന്നുവെന്നും ഗൂഢാലോചന നേരില്‍ക്കണ്ടു മാത്രമാണ് നടന്നെതെന്നും പോലിസ് പറഞ്ഞു. നവീന്‍ താമസിക്കുന്നത് മദൂരിലായതിനാല്‍ വഴിയുടെയും സിസിടിവി കാമറയുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രവീണിനോട് ആവശ്യപ്പെട്ടിരുന്നതായുമാണ് വിവരങ്ങള്‍.

RELATED STORIES

Share it
Top