തിരഞ്ഞെടുപ്പിനു മുമ്പ് ദേശീയ തലത്തില്‍ പ്രതിപക്ഷ സഖ്യമുണ്ടാവില്ല: പവാര്‍

മുംബൈ: 2019ലെ പൊതുതിരഞ്ഞെടുപ്പിനു മുമ്പ് ദേശീയ തലത്തില്‍ പ്രതിപക്ഷ സഖ്യം ഉണ്ടാവാനിടയില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. എന്നാല്‍ എന്‍ഡിഎയെ പരാജയപ്പെടുത്തുന്നതിന് ബിജെപി ഇതര കക്ഷികളെ ഒരു വേദിയില്‍ കൊണ്ടുവരാന്‍ താന്‍ ശ്രമിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാരിന് സ്ഥാനചലനം സംഭവിക്കുകയാണെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റ് നേടുന്ന ഏതു പ്രതിപക്ഷ പാര്‍ട്ടിക്കും പ്രധാനമന്ത്രി പദം അവകാശപ്പെടാം.
2004ന് സമാനമായ സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്-അദ്ദേഹം പറഞ്ഞു. ആജ്തക്് വാര്‍ത്താ ചാനല്‍ സംഘടിപ്പിച്ച 'മുംബൈ മന്ഥന്‍' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പവാര്‍. ഡല്‍ഹിയിലും മഹാരാഷ്ട്രയിലും സര്‍ക്കാര്‍ മാറും.റഫാല്‍ ഇടപാട് സംബന്ധിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.

RELATED STORIES

Share it
Top