തിരഞ്ഞെടുപ്പിനിടെ ബിജെപി സ്ഥാനാര്‍ഥി മരിച്ചു

ബനിലാല്‍/ജമ്മു: ജമ്മുകശ്മീരിലെ രംബല്‍ ജില്ലയില്‍ നടന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ തന്റെ സമ്മതിദാനവകാശം വിനിയോഗിക്കാനെത്തിയ ബിജെപി സ്ഥാനാര്‍ഥി പോളിങ് സ്‌റ്റേഷനില്‍ ഹൃദയാഘാതം മൂലം മരിച്ചു. ജലസേചന-വെള്ളപ്പൊക്ക നിയന്ത്രണ വിഭാഗത്തിലെ മുന്‍ ജീവനക്കാരനായ ആസാദ് സിങ് രാജുവാണു മരിച്ചത്. കുഴഞ്ഞുവീണ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.
റമ്പാന്‍ ജില്ലയിലെ ഏഴു മുന്‍സിപ്പല്‍ വാര്‍ഡുകളിലേക്ക് മല്‍സരിക്കുന്ന 24 സ്ഥാനാര്‍ഥികളില്‍ ഒരാളാണു രാജു. ജമ്മു മേഖലയിലെ കിഷ്‌വാര്‍, ദോത, റമ്പാന്‍, റിയാസി, ഉദംപൂര്‍, കഠ്‌വ എന്നീ ആറു ജില്ലകളിലെ 214 വാര്‍ഡുകള്‍ ഉള്‍പ്പെടെ ജമ്മുകശ്മീരിലെ 263 മുനിസിപ്പല്‍ വാര്‍ഡുകളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ ആറിനു ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് നാലിന് അവസാനിക്കും.

RELATED STORIES

Share it
Top