തിരഞ്ഞെടുത്ത വില്ലേജുകളില്‍ ശേഷിക്കുന്ന ദുരിതാശ്വാസ വസ്തുക്കള്‍ വിതരണം ചെയ്യും

കാക്കനാട്: ജില്ലയിലെ വിവിധ സംഭരണ കേന്ദ്രങ്ങളില്‍ ശേഷിക്കുന്ന ദുരിതാശ്വാസ വസ്തുക്കള്‍ ആലുവ, കണയന്നൂര്‍ താലൂക്കുകളിലെ തിരഞ്ഞെടുത്ത വില്ലേജുകളില്‍ 21, 22 തിയ്യതികളില്‍ വിതരണം ചെയ്യാന്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല ഉത്തരവിട്ടു.
അവശേഷിക്കുന്ന ദുരിതാശ്വാസ വസ്തുക്കള്‍ പരമാവധി ബിപിഎല്‍ കുടുംബങ്ങള്‍ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഇവ വിതരണം ചെയ്യുന്നത്. ആദ്യം എത്തുന്നവര്‍ക്ക് ആദ്യം എന്ന മുന്‍ഗണനാക്രമത്തിലാണ് വിതരണം. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ആറുവരെ വിതരണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ഈ വില്ലേജുകളിലുള്‍പ്പെടുന്ന ബിപിഎല്‍ റേഷന്‍ കാര്‍ഡുടമകള്‍ റേഷന്‍കാര്‍ഡ് ഹാജരാക്കി സാധനങ്ങള്‍ കൈപ്പറ്റണം.
ആലുവ താലൂക്കിലെ ആലുവ ഈസ്റ്റ്, വെസ്റ്റ്, ചൊവ്വര, ചെങ്ങമനാട്, ചൂര്‍ണിക്കര, കീഴ്മാട്, നെടുമ്പാശ്ശേരി, വടക്കുംഭാഗം, അങ്കമാലി, അയ്യമ്പുഴ, കറുകുറ്റി, കാലടി, മൂക്കന്നൂര്‍, മലയാറ്റൂര്‍, മറ്റൂര്‍, മഞ്ഞപ്ര, പാറക്കടവ്, തുറവൂര്‍ വില്ലേജുകളിലും കണയന്നൂരിലെ ചേരാനെല്ലൂര്‍, കടമക്കുടി, തൃക്കാക്കര നോര്‍ത്ത് വില്ലേജുകളിലുമുള്ള ബിപിഎല്‍ കുടുംബങ്ങള്‍ക്കാണ് നല്‍കുക. കഴിഞ്ഞ ദിവസം പറവൂര്‍ താലൂക്കില്‍ വിതരണം നടത്തിയിരുന്നു.
ആലുവ താലൂക്കില്‍ ആര്‍ ആര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ക്കും ഭൂരേഖ തഹസില്‍ദാര്‍ക്കും കണയന്നൂരില്‍ കണയന്നൂര്‍ തഹസില്‍ദാര്‍ക്കുമാണ് വിതരണച്ചുമതല.
ആലുവയിലെ ആലുവ ഈസ്റ്റില്‍ ജിഎച്ച്എസ്‌കുഞ്ചാട്ടുകര, ജിഎച്ച്എസ് നൊച്ചിമ, ആലുവ വെസ്റ്റില്‍ ഗവ.ബോയ്‌സ് എച്ച്എസ്എസ് ആലുവ, ജിഎല്‍പിഎസ് ചാമപ്പറമ്പ്, അങ്കമാലിയില്‍ ജിയുപിഎസ് പീച്ചാനിക്കാട്, സെന്റ് ജോസഫ്‌സ് എച്ച്എസ്അങ്കമാലി, അയ്യമ്പുഴയില്‍ വില്ലേജ് ഓഫിസിനു സമീപത്തെ പുതിയ കെട്ടിടം, ചെങ്ങമനാടില്‍ ജിഎച്ച്എസ്എസ് ചെങ്ങമനാട്, മോഡല്‍ ടെക്‌നിക്കല്‍ എച്ച്എസ് കപ്രശ്ശേരി, ചൂര്‍ണിക്കരയില്‍ എസ്പിഡബ്ല്യൂജിഎല്‍പിഎസ് തായിക്കാട്ടുകര, ഇല്‍താഫ് പബ്ലിക് സ്‌കൂള്‍ കുന്നത്തേരി, ചൊവ്വരയില്‍ ജിഎല്‍പിഎസ് ചൊവ്വര, ജിഎല്‍പിഎസ് ശ്രീമൂലനഗരം, കാലടിയില്‍ ജിയുപിഎസ് കാലടി, ജിഎല്‍പിഎസ് നീലീശ്വരം, കറുകുറ്റിയില്‍ ജിഎച്ച്എസ്പാലിശ്ശേരി, സ്റ്റാര്‍ ജീസസ് എച്ച്എസ് കറുകുറ്റി, കീഴ്മാട് ജിയുപിഎസ് കീഴ്മാട്, ജിഎച്ച്എസ്എസ് കുട്ടമശ്ശേരി, മലയാറ്റൂരില്‍ സെന്റ് തോമസ് എച്ച്എസ്എസ് മലയാറ്റൂര്‍, ന്യൂമാന്‍ അക്കാദമി കടപ്പാറ, മഞ്ഞപ്രയില്‍ ഗവ.ജൂനിയര്‍ ബേസിക് സ്‌കൂള്‍ മഞ്ഞപ്ര, ജിഎച്ച്എസ്എസ് മഞ്ഞപ്ര, മറ്റൂരില്‍ സെന്റ് ആന്റണീസ് എല്‍പിഎസ് മറ്റൂര്‍, എന്‍എസ്എസ് മാണിക്യമംഗലം, മൂക്കന്നൂരില്‍ ഹോളി ഫാമിലി എച്ച്എസ് താബോര്‍, നെടുമ്പാശ്ശേരി ജനസേവ ബോയ്‌സ് ഹോം, എംഎഎച്ച്എസ് നെടുമ്പാശ്ശേരി, പാറക്കടവ് ജിഎല്‍പിഎസ് കുറുമശ്ശേരി, സെന്റ് ജോസഫ്‌സ് എച്ച്എസ് പൂവത്തുശ്ശേരി, തുറവൂരില്‍ സെന്റ് ജോസഫ്‌സ് എച്ച്.എസ്.കിടങ്ങൂര്‍, സെന്റ് അഗസ്റ്റിന്‍സ് എച്ച്.എസ്.തുറവൂര്‍, വടക്കുംഭാഗം സെന്റ് ജോസഫ്‌സ് എച്ച്എസ്എസ് വടക്കുംഭാഗം, എംകെഎം യുപിഎസ് പാറപ്പുറം എന്നിവയും കണയന്നൂര്‍ താലൂക്കിലെ ചേരാനെല്ലൂരില്‍ ലിറ്റില്‍ ഫഌവര്‍ യുപിസ്‌കൂള്‍ എടയക്കുന്നം, ചേരാനെല്ലൂര്‍ അല്‍ ഫാറൂഖിയ യുപി സ്‌കൂള്‍, എസ്ബിഒഎ സ്‌കൂള്‍ ചിറ്റൂര്‍, കടമക്കുടിയില്‍ ഇന്‍ഫന്റ് ജീസസ് യുപി സ്‌കൂള്‍ കോതാട്, വലിയ കടമക്കുടി യുപി സ്‌കൂള്‍, തൃക്കാക്കര നോര്‍ത്തില്‍ വൊക്കേഷണല്‍ എച്ച്എസ്എസ് കളമശ്ശേരി, എച്ച്എംറ്റി സ്‌കൂള്‍ കളമശ്ശേരി എന്നിവയുമാണ് വിതരണകേന്ദ്രങ്ങള്‍.

RELATED STORIES

Share it
Top