തിരഞ്ഞെടുക്കപ്പെട്ടാല്‍ ഉപരോധങ്ങള്‍ നീക്കാന്‍ ശ്രമിക്കുമെന്ന് റൂഹാനിതെഹ്‌റാന്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ മൂന്നാമത്തെയും അവസാനത്തെയും ടെലിവിഷന്‍ സംവാദത്തില്‍ എതിരാളികള്‍ക്കെതിരേ തുറന്നടിച്ച് നിലവിലെ പ്രസിഡന്റ് ഹസന്‍ റൂഹാനി. 2015ലെ ആണവ ധാരണയ്ക്കു ശേഷവും അവശേഷിക്കുന്ന ഉപരോധങ്ങള്‍ നീക്കുന്നതിന് ശക്തമായ ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ലോക ശക്തികളുമായുണ്ടാക്കിയ ചരിത്രപരമായ കരാറിലൂടെ നിരവധി ഉപരോധങ്ങള്‍ അവസാനിക്കാനും എണ്ണവില്‍പനയിലൂടെ വന്‍തോതില്‍ നിക്ഷേപം നടത്താനും സാധിച്ചതായി അദ്ദേഹം പറഞ്ഞു. നിക്ഷേപത്തിനായി 15 ശതലക്ഷം ഡോളര്‍ നീക്കിവയ്‌ക്കേണ്ടതുണ്ട്. ദരിദ്രരെയും മറ്റും സഹായിക്കുന്നതിന് മൂന്നു മുതല്‍ അഞ്ചു ശതലക്ഷം വരെ വേണമെന്നും റൂഹാനി പറഞ്ഞു.

RELATED STORIES

Share it
Top