തിരച്ചില്‍ തുടരാന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍പെട്ട് ഇനിയും കണ്ടെത്താനുള്ള മല്‍സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരാന്‍ സര്‍ക്കാര്‍ തീരുമാനം. തീരദേശമുള്ള എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ്‌സെക്രട്ടറിമാര്‍ക്കും ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കും. തിരച്ചിലിനായി കേന്ദ്രസഹായം അഭ്യര്‍ഥിക്കാനും ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
അതേസമയം, ഓഖി ദുരന്തമുണ്ടായപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ദുരന്തം ബാധിച്ച തീരപ്രദേശങ്ങള്‍ പ്രധാനമന്ത്രിതന്നെ സന്ദര്‍ശിക്കാന്‍ തയ്യാറായതിന് മുഖ്യമന്ത്രി പ്രത്യേകം നന്ദി പറഞ്ഞു. ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, ഐടി ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരെ നിയോഗിച്ചതും കേരളത്തിന് ആശ്വാസമായി. സംസ്ഥാനം സമര്‍പ്പിച്ച ഓഖി പുനരധിവാസ പുനര്‍നിര്‍മാണ പാക്കേജ് പരിഗണിക്കുമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പ് ഇപ്പോഴത്തെ പ്രതികൂല സാഹചര്യത്തില്‍ കേരളത്തിന് പ്രതീക്ഷ നല്‍കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top