തിരക്കിട്ട് തുടര്‍നടപടികള്‍ സ്വീകരിക്കരുത്: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധിയുടെ എല്ലാ വശങ്ങളും പഠിച്ച് റിവ്യൂ ഹരജി നല്‍കാനുള്ള സാധ്യത പരിശോധിക്കാതെ തിരക്കിട്ട് തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. കോടതിവിധി നടപ്പാക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ച പശ്ചാത്തലത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ കത്ത്. നൂറ്റാണ്ടുകളായി ശബരിമലയില്‍ നടന്നുവരുന്ന ആചാരാനുഷ്ഠാനങ്ങളില്‍ നിന്നു വ്യതിചലിക്കുന്ന സുപ്രിംകോടതി വിധി ഭക്തജനങ്ങളില്‍ വലിയ ആശങ്ക ഉളവാക്കിയിട്ടുണ്ട്. വിധിയെ സ്വാഗതംചെയ്യുന്നവരുമുണ്ട്.
സുപ്രിംകോടതി വിധി എല്ലാവര്‍ക്കും ബാധകമാണ് എന്നതില്‍ ആര്‍ക്കും സംശയമില്ല. ഇടതുസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിന് വിരുദ്ധമായാണ് ദേവസ്വം ബോര്‍ഡ് നിലപാട് സ്വീകരിച്ചത്- ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.

RELATED STORIES

Share it
Top