തിരക്കഥാകൃത്ത് ആലപ്പി ഷെരീഫ് അന്തരിച്ചു

കോട്ടയം: പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ ആലപ്പി ഷെരീഫ് (74) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഐവി ശശിസംവിധാനം ചെയ്ത അവളുടെ രാവുകള്‍ എന്ന സിനിമയുടെ രചന നിര്‍വ്വഹിച്ചത് ഷെരീഫ് ആയിരുന്നു. മലയാള സിനിമാചരിത്രത്തില്‍ വഴിത്തിരിവായ അവളുടെ രാവുകള്‍ക്കുപുറമെ മുപ്പതിലേറെ ചിത്രങ്ങള്‍ക്ക്് ഷെരീഫ് തിരക്കഥ രചിച്ചിട്ടുണ്ട്്്. ഇവയ്ക്കുപുറമെ ആരോഹണം (1980), അസ്തമിക്കാത്ത പകലുകള്‍ (1981), നസീമ (1983) എന്നീ സിനിമകള്‍ സംവിധാനവും ചെയ്തു. ഐ.വി.ശശി- ഷെരീഫ് കൂട്ടുകെട്ട് നിരവധി സൂപ്പര്‍ ഹിറ്റുകള്‍ സൃഷ്ടിച്ചു. ഐ.വി.ശശിയുടെ ആദ്യ ചിത്രമായ ഉത്സവം ഷെരീഫിന്റെ തിരക്കഥയിലാണ് നിര്‍മിച്ചത്.

RELATED STORIES

Share it
Top