തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കരുത്: മന്ത്രിതല സമിതി

ന്യൂഡല്‍ഹി: സിനിമാ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനു മുമ്പ് ദേശീയഗാനം കേള്‍പ്പിക്കണമെന്ന് നിര്‍ബന്ധമാക്കരുതെന്ന് മന്ത്രിതല സമിതിയുടെ ശുപാര്‍ശ. ദേശീയഗാനം ആലപിക്കേണ്ടതോ കേള്‍പ്പിക്കേണ്ടതോ ആയ വേദികളെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച 12 അംഗ സമിതിയാണ് വിഷയത്തില്‍ നിര്‍ദേശം സമര്‍പ്പിച്ചത്. തിയേറ്ററുകളില്‍ ദേശീയഗാനം വയ്ക്കുന്നത് സിനിമാ പ്രദര്‍ശനത്തെ പ്രതികൂലമായി ബാധിക്കുന്നതും ദേശീയഗാനത്തിന്റെ അന്തസ്സിന് വിരുദ്ധവുമാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
സിനിമാ തിയേറ്ററിലും പൊതുപരിപാടികളിലും ദേശീയഗാനം ആലപിക്കുന്നതു സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ 2017 ഡിസംബര്‍ 5നാണ് സമിതി രൂപീകരിച്ചത്. ആറുമാസമായിരുന്നു ഇതിനായി സമയം അനുവദിച്ചത്.

RELATED STORIES

Share it
Top