തിയേറ്ററില്‍ പെണ്‍കുട്ടിയെ ലൈംഗിക പീഡനം നടത്തുന്ന ദൃശ്യം പുറത്ത്



മലപ്പുറം: മലപ്പുറം ജില്ലയിലെ ഒരു തിയേറ്ററില്‍ ബാലികയെ ലൈംഗികമായി പീഡിപ്പിക്കുന്ന സിസിടിവി ദൃശ്യം ഒരു ചാനല്‍ പുറത്തുവിട്ടു. അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീയോടൊപ്പമാണ് ബാലിക പീഡനത്തിനിരയായത്. ആഡംബര വാഹനത്തില്‍ വന്ന ഒരാളാണ്  കുട്ടിയെ പീഡിപ്പിച്ചതെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

അമ്മയെന്ന് തോന്നുന്ന സ്ത്രീക്ക് 40 വയസ്സും കുട്ടിക്ക് 10 വയസ്സോളവുമാണ് പ്രായം. പീഡിപ്പിച്ചയാള്‍ക്ക് ഏതാണ്ട് 50 വയസ്സ് പ്രായം തോന്നിപ്പിക്കും. ഇയാള്‍ വന്ന വാഹനം തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പോലിസ് കേസെടുത്തു. എന്നാല്‍, പ്രതിയെ ഇതുവരെ തിരിച്ചറിയുകയോ പിടികൂടുകയോ ചെയ്തിട്ടില്ല.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top