തിയേറ്ററിലെ പീഡനം: പ്രതി കസ്റ്റഡിയില്‍

മലപ്പുറം: എടപ്പാളിലെ ഒരു സിനിമാ തിയേറ്ററില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിയെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
മുന്‍കൂര്‍ജാമ്യം എടുക്കുന്നതിനു വേണ്ടി അഭിഭാഷകനെ കാണാനെത്തിയ ഇയാളെ ഷൊര്‍ണൂര്‍ ഡി വൈ എസ് പിയുടെ നിര്‍ദേശപ്രകാരം ഷൊര്‍ണൂര്‍ അഡീഷണല്‍ എസ് ഐ പത്മനാഭന്‍, സി പി ഒ സന്തോഷ് എന്നിവര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാളെ പൊന്നാനി പോലീസിന് കൈമാറും.അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീയുടെ സഹായത്തോടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ സഹിതം ഒരു  ന്യൂസ്  ചാനല്‍  വാര്‍ത്ത പുറത്തുവിട്ടതോടെയാണ് പീഡനവിവരം പുറംലോകമറിയുന്നത്. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന് ഒരു സ്ത്രീ ഇയാളെ സഹായിക്കുന്നതായി തിയ്യേറ്ററിലെ സി സി ടി വി ദൃശ്യങ്ങളില്‍ കാണാം. ഈ കുട്ടിയുടെ സമീപത്ത് തന്നെയായി സ്ത്രീയും ഇരിക്കുന്നുണ്ട്. ഇവര്‍ കുട്ടിയെ പീഡിപ്പിക്കുന്നത് കാണുന്നുണ്ടെങ്കിലും പ്രതികരിക്കുകയോ തടയാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ല. കുട്ടിയെ പീഡിപ്പിക്കുന്നതിന് മുന്‍പ് ഇയാള്‍ സ്ത്രീയെയും കൈവെയ്ക്കുന്നുണ്ടെന്ന് ദ്യശ്യങ്ങളില്‍ നിന്ന് വ്യക്തമാകും.ദൃശ്യങ്ങളില്‍ കാണുന്നയാളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ അധികൃതരുടെ സഹായം അഭ്യര്‍ത്ഥിച്ചാണ് ന്യൂസ് ചാനല്‍ പീഡന  ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
അതേസമയം, ഏപ്രില്‍ 16 നു നടന്ന സംഭവം 18 നു തന്നെ  തിയേറ്റര്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിലും,പോലീസിലും പരാതി നല്‍കിയിട്ടും ഒരു നടപടിയും എടുക്കാത്തത് വിവാദമായിട്ടുണ്ട്. ദൃശ്യ മാധ്യമങ്ങള്‍ വഴി വാര്‍ത്ത വിവാദമായപ്പോഴാണ്  ധൃതിയില്‍ കേസേടുക്കാന്‍  ചങ്ങരംകുളം പോലീസ് നിര്‍ബന്ധിതയായത്.

RELATED STORIES

Share it
Top