തിയേറ്റര്‍ പീഡനം: ദൃശ്യങ്ങള്‍ വാട്‌സ്ആപ്പില്‍ പ്രചരിക്കുന്നു

പൊന്നാനി: എടപ്പാളിലെ തി യേറ്ററില്‍ വച്ച് ബാലികയെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വാട്‌സ്ആപ്പില്‍ പ്രചരിക്കുന്നു. മണിക്കൂറുകളോളം നീളമുള്ള വ്യക്തതയുള്ള ദൃശ്യങ്ങളാണു ചെറിയ ക്ലിപ്പുകളായി പ്രചരിക്കുന്നത്. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മാതാവിന്റെ സുഹൃത്തായ 58കാരന്‍ ബാലികയെ തിയേറ്ററില്‍ വച്ച് അമ്മയുടെ സാന്നിധ്യത്തില്‍ പീഡിപ്പിക്കുകയായിരുന്നു. രണ്ടു പേരെയും പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.


അതേസമയം വിഷയത്തി ല്‍ തിയേറ്ററുകാര്‍ സ്വീകരിച്ച നിലപാടുകളില്‍ ദുരൂഹതയുണ്ടെന്ന് പോലിസുകാര്‍ തന്നെ പറയുന്നു. പീഡനദൃശ്യങ്ങള്‍ തുടക്കത്തില്‍ തന്നെ തിയേറ്റര്‍ ജീവനക്കാര്‍ അറിഞ്ഞിരിക്കാനാണു സാധ്യത. എന്നിട്ടും അത് തടയാനോ, വിവരങ്ങ ള്‍ അപ്പോള്‍ തന്നെ പോലിസി ല്‍ അറിയിക്കാനോ ഇവര്‍ തയ്യാറായില്ല. മുമ്പ് തിയേറ്ററില്‍ ഒരാള്‍ മദ്യപിച്ചപ്പോഴും കഞ്ചാവ് വിറ്റപ്പോഴും ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേല്‍ക്കാത്തതും ഉടന്‍ പോലിസില്‍ അറിയിക്കുകയും കുറ്റക്കാരെ പിടികൂടുകയും ചെയ്തിരുന്നു.
തിേയറ്ററില്‍ അസാധാരണമായി നടക്കുന്ന എല്ലാ കാര്യങ്ങളും അപ്പപ്പോള്‍ തന്നെ കാണുകയും പോലിസിനെ വിവരമറിയിക്കുകയും ചെയ്യുന്ന തിേയറ്റര്‍ ജീവനക്കാര്‍ പീഡനദൃശ്യങ്ങള്‍ കണ്ടിട്ടും പോലിസില്‍ വിവരമറിയിക്കാതെ സ്‌കൂള്‍ അധ്യാപികയ്ക്കു നല്‍കിയതിലും പരാതി നല്‍കാന്‍ വൈകിയതിലും ദുരൂഹതയുണ്ടെന്നു കേസ് അന്വേഷിക്കുന്ന പോലിസ് ഉദ്യോഗസ്ഥര്‍ പറയുന്നു. അവസാന നിമിഷമാണു പീഡനം തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതെന്നാണു തിയേറ്റര്‍ ഉടമയുടെ വിശദീകരണം. എന്നാല്‍ ഇതു പൂര്‍ണമായും പോലിസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. ആരില്‍ നിന്നാണു ദൃശ്യങ്ങള്‍ സോഷ്യ ല്‍ മീഡയയില്‍ ചോര്‍ന്നതെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ട്.

RELATED STORIES

Share it
Top