തിയേറ്റര്‍ പീഡനംപ്രതി നേരത്തേയും പലതവണ പീഡിപ്പിച്ചതായി റിമാന്‍ഡ് റിപോര്‍ട്ട്

പൊന്നാനി: എടപ്പാളില്‍ തിയേറ്റര്‍ പീഡനത്തിലെ പ്രതി തൃത്താല സ്വദേശി  മൊയ്തീന്‍കുട്ടി പെണ്‍കുട്ടിയെ നേരത്തേയും പല തവണ  പീഡിപ്പിച്ചിട്ടുണ്ടെന്ന് റിമാന്‍ഡ് റിപോര്‍ട്ട്. കുട്ടിയും അമ്മയും താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ വച്ചായിരുന്നു പീഡനം. അമ്മയുടെ മൗനാനുവദത്തോടെയായിരുന്നു ഇതെന്നും റിപോര്‍ട്ടില്‍ പറയുന്നു.
മൊയ്തീന്‍കുട്ടിയുടെ ഉടമസ്ഥതയിലുള്ള പത്ത് വാടക ക്വാര്‍ട്ടേഴ്‌സുകളില്‍ ഒന്നിലായിരുന്നു പീഡനത്തിനിരയായ കുഞ്ഞും അമ്മയും താമസിച്ചിരുന്നത്. ഈ സ്ത്രീയുമായി പ്രതിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇവരുടെ എല്ലാ കാര്യങ്ങളും നോക്കിനടത്തിയിരുന്നതും ഇയാളായിരുന്നു. അങ്ങനെയാണ് കുഞ്ഞിനെയും പീഡിപ്പിക്കാന്‍ മൊയ്തീന് അമ്മ ഒത്താശ ചെയ്തുകൊടുത്തത്. ഇവരുടെ ഭര്‍ത്താവ് വിദേശത്താണെങ്കിലും കുടുംബത്തോട് ഇപ്പോള്‍ അടുപ്പമില്ല.
ശിശുപീഡന നിരോധന നിയമത്തിലെ 16, 17 വകുപ്പുകള്‍ പ്രകാരമാണ് അമ്മയ്ക്കും പ്രതിക്കുമെതിരേ കേസ് എടുത്തിട്ടുള്ളത്. മൊയ്തീന്‍കുട്ടിയെയും പീഡനത്തിരയായ പെണ്‍കുട്ടിയുടെ അമ്മയെയും  കഴിഞ്ഞ ദിവസമാണ്  അറസ്റ്റ് ചെയ്തത്. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയല്‍ (പോക്‌സോ) നിയമം അനുസരിച്ചാണ് കേസ്. കേസ് ഒതുക്കിത്തീര്‍ക്കാന്‍ കഴിയുമെന്ന് പോലിസുകാരും ചില സിപിഎം നേതാക്കളും പറഞ്ഞതിനാലാണ് പ്രതി വിദേശത്തേക്ക് കടക്കാന്‍ സൗകര്യമുണ്ടായിരുന്നിട്ടും രക്ഷപ്പെടാതിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

RELATED STORIES

Share it
Top