തിത്‌ലി കൊടുങ്കാറ്റ്: അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം തുടരും

തിരുവനന്തപുരം: ഒഡീഷ, ആന്ധ്ര സംസ്ഥാനങ്ങളിലെ തീരപ്രദേശങ്ങളിലുണ്ടായ തിത്‌ലി ചുഴലിക്കൊടുങ്കാറ്റ് മൂലം സംസ്ഥാനത്തിന്റെ പുറത്തു നിന്നു വരുന്ന വൈദ്യുതിയിലുണ്ടായ 800 മെഗാവാട്ടിന്റെ കുറവ് പരിഹരിക്കുന്നതിനായി രാത്രികാലങ്ങളില്‍ അരമണിക്കൂര്‍ വൈദ്യുതിനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്ന നിരവധി അന്തര്‍സംസ്ഥാന പ്രസരണലൈനുകള്‍ തകരാറിലായിരുന്നു. തകരാറുകള്‍ പരിഹരിച്ച് ലൈനുകള്‍ പ്രസരണയോഗ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് കെഎസ്ഇബി അറിയിച്ചു.

RELATED STORIES

Share it
Top