തിത്‌ലി: ഒഡീഷയില്‍ ഉരുള്‍പൊട്ടലില്‍ 12 മരണം

ഭുവനേശ്വര്‍: ഒഡീഷയിലെ ഗജപതി ജില്ലയില്‍ തിത്‌ലി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ 12 പേര്‍ മരിച്ചു. അപകടത്തില്‍ നാലു പേരെ കാണാതായിട്ടുണ്ട്. ജില്ലയിലെ ബാരഗ്രഹ ഗ്രാമത്തിലായിരുന്നു അപകടം. കനത്ത മഴയ്ക്കിടെ ഒരു കുന്നിന്‍ചരുവിനു സമീപം അഭയം തേടിയവരാണ് ഉരുള്‍പൊട്ടലില്‍ അപകടത്തില്‍പെട്ടത്.
മരണവാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ലെന്നും പ്രദേശത്ത് അന്വേഷണം തുടരുകയാണെന്നും പ്രത്യേക ദുരിതാശ്വാസ കമ്മീഷണര്‍ ബി പി സേഥി പറഞ്ഞു. ജില്ലാ കലക്ടര്‍ അപകടസ്ഥലം ഉടനെ സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top