തിങ്കളാഴ്ച വരെ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റ് വീശും. ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴ ലഭിക്കും. ആലപ്പുഴ മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ അടുത്ത 24 മണിക്കൂറില്‍ 20 സെന്റിമീറ്റര്‍ വരെ മഴയുണ്ടാവും. ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. മലയോരമേഖലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലും ജാഗ്രത പാലിക്കണം. ഇവിടെ തുടര്‍ച്ചയായി മഴ ലഭിച്ചതിനാല്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ തുടരുന്നതിന് കാരണമാവും.

RELATED STORIES

Share it
Top