തിങ്കളാഴ്ച നടത്തുന്ന ഹര്‍ത്താലുമായി സഹകരിക്കില്ല:ബസ്സുടമകള്‍

കോഴിക്കോട്: പട്ടികജാതിവര്‍ഗ (പീഡന നിരോധന) നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നതിനെതിരേ  ബന്ദ് നടത്തിയവരെ വെടിവച്ചുകൊന്ന നടപടിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ദലിത് ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് നടത്തുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ബസ്സുടമകള്‍. ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനാണ് സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. തിങ്കളാഴ്ച കേരളത്തിലെ മുഴുവന്‍ സ്വകാര്യ ബസുകളും സര്‍വീസ് നടത്തുമെന്ന് ഫെഡറേഷന്‍ അറിയിച്ചു.കഴിഞ്ഞ രണ്ടാം തിയ്യതിയും പൊതു പണിമുടക്ക് കാരണം സര്‍വീസ് നടത്താന്‍ സാധിച്ചിട്ടില്ല. ഒരാഴ്ചക്കിടെ വീണ്ടുമൊരു ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്നും ഫെഡറേഷന്‍ പ്രസിഡണ്ട് എം.ബി സത്യനും ജനറല്‍ സെക്രട്ടറി ലോറന്‍സ് ബാബുവും പറഞ്ഞു.

RELATED STORIES

Share it
Top