താഴേക്കോട് പിടിഎം സ്‌കൂളിന്റെ ചിറകിലേറി ജില്ലയ്ക്ക് കിരീടം

പെരിന്തല്‍മണ്ണ: തൃശൂരില്‍ നടന്ന സംസ്ഥാന ജൂനിയര്‍ ഗുസ്തി മല്‍സരത്തില്‍ താഴേക്കോട് പിടിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഗുസ്തി റൂറല്‍ കോച്ചിങ് സെന്റര്‍ ഓവറോള്‍ ചാംപ്യന്‍മാരായി. സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളായ പി മുഹമ്മദ് റോഷന്‍, മുഹമ്മദ് ജാബിര്‍, മുഹമ്മദ് ഷാഹിദ്, പൂര്‍വ വിദ്യാര്‍ഥികളായ ഷാഹിദ്, എന്‍ ശബരീനാഥ് എന്നിവരാണ് ജില്ലയ്ക്കുവേണ്ടി മെഡലുകള്‍ നേടിയത്. മുന്‍വര്‍ഷങ്ങളില്‍ പലതവണ രണ്ടാം സ്ഥാനത്ത് എത്തിയ ജില്ല ഇതാദ്യമായാണ് ജേതാക്കളാവുന്നത്. താഴേക്കോട് പിടിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഗുസ്തി കേന്ദ്രം ഇതിനോടകം നിരവധി സംസ്ഥാന, ദേശീയ ഗുസ്തി താരങ്ങളെ പരിശീലിപ്പിച്ചിട്ടുണ്ട്. പൂര്‍വ വിദ്യാര്‍ഥിയായ തോട്ടേക്കാടന്‍ മുഷ്താഖിന്റെ ശിക്ഷണത്തില്‍ 50 ല്‍ പരം വിദ്യാര്‍ഥികള്‍ പരിശീലനം നേടി വരുന്നു. വിജയികളെ അനുമോദിക്കുന്ന ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ കെ നാസര്‍, പിടിഎ പ്രസിഡന്റ് കെ സി ഹംസ ഹാജി, മാനേജര്‍ നാലകത്ത് മാനു ഹാജി, പ്രിന്‍സിപ്പല്‍ ഡോ. സക്കീര്‍ എന്ന സൈനുദ്ധീന്‍, പ്രധാനാധ്യാപകന്‍ ഹരികുമാര്‍ സംസാരിച്ചു.

RELATED STORIES

Share it
Top