താലൂക്ക് ആശുപത്രി: നഗരസഭാ തീരുമാനത്തെ എസ്ഡിപിഐ സ്വാഗതം ചെയ്തുഈരാറ്റുപേട്ട: ഈരാറ്റുപേട്ട പ്രാഥമിക ആരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐയുടെ നാലു കൗണ്‍സിലര്‍മാര്‍ നഗരസഭാ യോഗത്തില്‍ പ്രമേയം കൊണ്ടുവന്നു. താലൂക്ക് ആശുപത്രി വിഷയത്തില്‍ നഗരസഭ നടപടി ക്രമങ്ങള്‍ ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് കെ എസ് ആരിഫിന്റെ  നേതൃത്വത്തില്‍ നഗരസഭ ചെയര്‍മാന്‍ ടി എം റഷിദിന് നിവേദനം നല്‍കി. കൂടാതെ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ പി എച്ച്് ഹസീബും ഇതേ ആവശ്യം ഉന്നയിച്ച് പ്രമേയം അവതരിപ്പിച്ചു. താലൂക്ക് ആശുപത്രി വിഷയത്തില്‍ ഒറ്റക്കെട്ടായി നിലകൊണ്ട് ഐക്യകണ്‌ഠ്യേന പ്രമേയം പാസാക്കിയ നടപടിയെ എസ്്ഡിപിഐ മുന്‍സിപ്പല്‍ യോഗം സ്വാഗതം ചെയ്തു. മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെ എസ് ആരിഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി കെ കെബിര്‍, ഖജാന്‍ജി  സഫീര്‍ കുരുവനാല്‍, കൗണ്‍സിലര്‍മാരായ സുബൈര്‍ വെള്ളാപള്ളി, ഇസ്മായില്‍ കീഴേടം, ബിനു നാരായണന്‍, ഷൈലാ അന്‍സാരി സംസാരിച്ചു.

RELATED STORIES

Share it
Top