താലൂക്ക് ആശുപത്രിയില്‍ ഹൃദ്രോഗവിഭാഗം ആരംഭിച്ചു

പുനലൂര്‍ : താലൂക്ക് ആശുപത്രിയില്‍ ഹൃദ്രോഗവിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രഭ ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുഭാഷ്,ആശുപത്രി സൂപ്രണ്ട് ഡോ.ഷാഹിര്‍ഷാ, കാര്‍ഡിയോളജിസ്റ്റ് ഡോ.ഗീരിഷ് പങ്കെടുത്തു. എല്ലാ വ്യാഴാഴ്ചയും ഉച്ചയ്ക്ക് രണ്ടു മുതല്‍ കാര്‍ഡിയോളജി വിഭാഗത്തില്‍ വിദഗ്ധര്‍ രോഗികളെ പരിശോധിക്കും. നിലവില്‍ ഇവിടെ എത്തുന്ന രോഗികളെ വിദഗ്ധ ചികില്‍സയ്ക്ക് മെഡിക്കല്‍ കോളജിലേക്കോ ജില്ലാ ആശുപത്രിയിലേക്കോ റഫര്‍ ചെയ്യുകയാണ് പതിവ്. രോഗനിര്‍ണയത്തിനാവശ്യമായ സംവിധാനങ്ങള്‍ എല്ലാം പുനലൂരില്‍ ഉണ്ട്.

RELATED STORIES

Share it
Top