താലൂക്കാശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റ് അനുവദിക്കും: ആരോഗ്യമന്ത്രി

വൈക്കം: താലൂക്കാശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റ് അനുവദിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ. ആശുപത്രിയില്‍ ആരംഭിച്ച കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. അലോപ്പതി ചികില്‍സാരംഗത്ത് മെച്ചപ്പെട്ട ചികല്‍സാസംവിധാനങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യം.
താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയുടെ വികസനത്തിനായി എംഎല്‍എയുടെ നേതൃത്വത്തില്‍ സമര്‍പ്പിച്ച 50 കോടി രൂപ ചെലവ് വരുന്ന മാസ്റ്റര്‍ പ്ലാനിന് ഗൗരവമായ പരിഗണന നല്‍കും. ഘട്ടംഘട്ടമായി ഈ പദ്ധതി നടപ്പാക്കി ആശുപത്രിയുടെ മുഖഛായ്ക്ക് മാറ്റംവരുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സി കെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ജേക്കബ് വര്‍ഗീസ് പദ്ധതി വിശദീകരിച്ചു. ചെയര്‍പേഴ്‌സണ്‍ എസ് ഇന്ദിരാദേവി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.വ്യാസ് സുകുമാരന്‍, പി സുഗതന്‍, എം കെ രവീന്ദ്രന്‍, അഡ്വ. വി വി സത്യന്‍, പി എസ് മോഹനന്‍, ബിജു കണ്ണേഴത്ത്, പി ശശിധരന്‍, ജി ശ്രീകുമാരന്‍ നായര്‍, സല്‍ബി ശിവദാസ്, അക്കരപ്പാടം ശശി, ബി ശശിധരന്‍, ആര്‍ സന്തോഷ്  സംസാരിച്ചു.

RELATED STORIES

Share it
Top