താലികെട്ടാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ കാമുകനോടൊപ്പം പോവണമെന്ന് പെണ്‍കുട്ടി; വിവാഹം മുടങ്ങി

പാറശാല: താലികെട്ടിനു നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ കാമുകനോടൊപ്പം പോവണമെന്നു വധു വാശിപ്പിടിച്ചു. തുടര്‍ന്നു വിവാഹം മുടങ്ങി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12ന് മഞ്ചവിളാകം ചാരുവിളാകം വാര്‍ഡില്‍ പരക്കുന്ന് ക്ഷേത്ര ഓഡിറ്റോറിയത്തിലാണ് നാടകീയ രംഗങ്ങള്‍. കുളത്തുര്‍ ഉച്ചക്കട സ്വദേശിയായ വരന്‍ കതിര്‍ മണ്ഡപത്തില്‍ കയറിയതിനു ശേഷം മാതാപിതാക്കള്‍ വധുവിനെ കൈ പിടിച്ചു കതിര്‍ മണ്ഡപത്തിലേക്ക് ആനയിച്ചപ്പോഴാണ് നിറകണ്ണുകളോടെ നവവധു വിവാഹത്തിനു താല്‍പര്യമില്ലെന്നും ഒപ്പം പഠിച്ച മഹാരാഷ്ട്ര സ്വദേശിക്കൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും വരനെ അറിയിച്ചത്്്. തുടര്‍ന്ന് വരന്റെ സംഘത്തിലുള്ളവര്‍ പ്രതിഷേധവുമായി മുന്നോട്ട് വന്നതോടെ പ്രശ്‌നത്തില്‍ പോലിസിനു ഇടപെടേണ്ടി വന്നു. മാരായമുട്ടം പോലിസ് നടത്തിയ ചര്‍ച്ചയില്‍ വരന്റെ വീട്ടുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്ന ഉറപ്പിലാണ് പ്രശ്‌നങ്ങള്‍ തീര്‍ന്നത്്.

RELATED STORIES

Share it
Top