താലപ്പൊലി ഉല്‍സവത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞു

തിരുവില്വാമല: പറക്കോട്ടുക്കാവ് താലപ്പൊലി ഉത്സവത്തിനായി കൊണ്ടുവന്ന ആന ഇടഞ്ഞു.ശനിയാഴ്ച രാവിലെ പത്തുമണിയോടെ തിരുവില്വാമലയില്‍ എത്തിയ ആനയെ കുളിപ്പിക്കാന്‍ ചീരക്കുഴി  ഗായത്രിപ്പുഴയില്‍ ഇറക്കിയതായിരുന്നു.
കുളി കഴിഞ്ഞ് മടങ്ങികേറാതെയാണ് കുറുപ്പത്ത് ശിവശങ്കരന്‍  എന്ന ആനയാണ് കുറുമ്പു കാട്ടിയത്. രണ്ടു മണിക്കൂറോളം ആന പുഴയില്‍ കിടന്നു തുടര്‍ന്ന് സമീപത്തെ പറമ്പിലൂടെ ജനവാസ മേഖലയിലെത്തിയത് കടുതല്‍ പരിഭ്രാന്തി പരത്തി.പൊരുതിക്കോട്,കൂട്ടുപാത,ഒരളാശ്ശേരി,അപ്പക്കാട്ട് പാടശേഖരം  എന്നിങ്ങനെ എട്ടു കിലോമീറ്ററോളം റോഡിലൂടെ നടന്നു.ഇതോടെ സമീപവാസികള്‍  പരിഭ്രാന്തരായി. ആന ഇടഞ്ഞെന്ന വാര്‍ത്ത പരന്നതോടെ ആളുകള്‍ പ്രദേശത്ത് തടിച്ച് കൂടിയത് കൂടൂതല്‍ പ്രശ്‌നങ്ങളും സൃഷ്ടിച്ചു.
പഴയന്നൂര്‍ പൊലീസിന്റെ  നേതൃത്വത്തില്‍ പൊലീസ് സംഘം എത്തി ആളുകളെ നിയന്ത്രിച്ചു. അനുസരണക്കേട് കാട്ടിയ ആന മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാക്കിയില്ല.തുടര്‍ന്ന് ആനയെ സമീപത്തുള്ള പറമ്പിലേക്ക് അനുനയിപ്പിച്ച് കൊണ്ടുവന്ന് രണ്ടു  മണിക്കൂറിന് ശേഷം മൂന്നുമണിയോടെ ആനപാപ്പാന്മാരുടേയും എലിഫന്റ്‌റ് സ്‌ക്വാഡിന്റെയും തീവ്ര പരിശ്രമത്തിനൊടുവില്‍ ആനയെ തളച്ചു.

RELATED STORIES

Share it
Top