താരപ്രഭയില്‍ പിണറായി വിജയന്‍

ഹൈദരാബാദ്: സിപിഎം 22ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ശ്രദ്ധാകേന്ദ്രമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. സമ്മേളന വേദിയിലും പുറത്തുമെല്ലാം താരപരിവേഷം നല്‍കിയാണ് മറ്റുസംസ്ഥാനങ്ങളില്‍ നിന്നുള്ള അണികളും നേതാക്കളും പിണറായിയെ സമീപിക്കുന്നത്. ആനുകാലിക വിഷയങ്ങളിലെ കര്‍ക്കശ നിലപാടുകളും സിപിഎമ്മിന്റെ ഏക മുഖ്യമന്ത്രിയെന്നതും പിണറായിയെ വേറിട്ടുനിര്‍ത്തുന്നു.
അദ്ദേഹത്തിന്റെ സാന്നിധ്യമുള്ളിടത്തെല്ലാം സെല്‍ഫിയെടുക്കാനും ഹസ്തദാനം നല്‍കാനും മല്‍സരിക്കുകയാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും  പ്രവര്‍ത്തകരും.  ഉദ്ഘാടന സമ്മേളനത്തില്‍ പിണറായിയെ വേദിയിലേക്ക് ക്ഷണിച്ചപ്പോഴും കൈയടിച്ചാണ് പ്രതിനിധികള്‍ വരവേറ്റത്. കുടുംബസമേതം സമ്മേളനത്തിനെത്തിയ പിണറായി വിജയന് കനത്ത സുരക്ഷയാണ് തെലങ്കാന സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.  സിപിഎം ജമ്മു കശ്മീര്‍  സെക്രട്ടറി മുഹമ്മദ് യൂസുഫ് തരിഗാമിക്കും കനത്ത സുരക്ഷയുണ്ട്.

RELATED STORIES

Share it
Top