താരങ്ങളുടെ മുഖങ്ങള്‍ തണ്ണിമത്തനിലും

ബെയ്ജിങ്: റഷ്യന്‍ തെരുവീഥികളിലെ ചുവരുകളില്‍ ലോക ഇതിഹാസങ്ങളുടെയും നിലവിലെ സൂപ്പര്‍ താരങ്ങളുടെയും ഛായാചിത്രങ്ങള്‍ തെളിഞ്ഞുനില്‍ക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതേസമയം, പഴങ്ങളിലും താരങ്ങളുടെ മുഖങ്ങള്‍ തീര്‍ത്ത് വിസ്മയം തീര്‍ക്കുകയാണ് ചൈനക്കാര്‍.
ലോകകപ്പ് മല്‍സരത്തിന്റെ ആവേശം ചൈനയിലും പടര്‍ന്നുപിടിച്ചപ്പോള്‍ ഇവിടെയുള്ള ചൈനീസ് ഫുഡ് ആര്‍ട്ടിസ്റ്റുകളുടെ ഇടയില്‍ നടത്തിയ മല്‍സരത്തിലാണ് കണ്ണഞ്ചിപ്പിക്കും വിധം മികച്ച താരങ്ങളുടെ ശില്‍പങ്ങള്‍ പഴങ്ങള്‍ക്കിടയില്‍ തെളിഞ്ഞുനിന്നത്.
തെക്കേ ചൈനയിലെ ഷെന്‍യാങ് പ്രവിശ്യയിലാണ് ഇത്തരമൊരു ഫുഡ് മല്‍സരം സംഘടിപ്പിച്ചത്. ഇതില്‍ തണ്ണിമത്തനിലും കൈതച്ചക്കയിലും മാമ്പഴത്തിലുമൊക്കെയായി മെസ്സിയുടെയും നെയ്മറുടെയും റൊണാള്‍ഡോയുടെയും സലാഹിന്റെയുമൊക്കെ മുഖങ്ങളാണ് ആരാധകരെ കൂടുതല്‍ ആകര്‍ഷിച്ചത്.

RELATED STORIES

Share it
Top