തായ്‌വാനെ വേര്‍പെടുത്താനുള്ള ശ്രമം പ്രതിരോധിക്കുമെന്ന് ചൈന

ബെയ്ജിങ്: സ്വയംഭരണ ദ്വീപായ തായ്‌വാനെ ചൈനയില്‍ നിന്നു വേര്‍പെടുത്താനുള്ള ശ്രമത്തെ ഏതുവിധേനയും പ്രതിരോധിക്കുമെന്ന് ചൈനീസ് പ്രതിരോധമന്ത്രി. തായ്‌വാന്‍ ചൈനയുടെ ഭാഗമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. കൂടാതെ ദക്ഷിണ ചൈന കടലില്‍ അധികാരപരിധി സംബന്ധിച്ച് തര്‍ക്കവും നിലനില്‍ക്കുന്നുണ്ട്.
സൈന്യത്തിനുമേലുള്ള യുഎസ് ഉപരോധം ചൈനയെ പ്രകോപിപ്പിച്ചിരിക്കുകയാണ്. തായ്‌വാനിലും ദക്ഷിണ ചൈന കടലിലും ചൈനയുടെ സൈനിക ഇടപെടലുകളും വ്യാപാരയുദ്ധവുമാണ് യുഎസ് വിരോധത്തിന് കാരണം. തായ്‌വാന്റെ ജനാധിപത്യത്തിന് യുഎസ് അനുകൂലിക്കുന്നതിന്റെ ഭാഗമായി യുഎസ് രണ്ട് യുദ്ധക്കപ്പലുകള്‍ തായ്‌വാന്‍ ലക്ഷ്യമാക്കി അയച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ചൈനീസ് പ്രതിരോധമന്ത്രാലയം നയം വ്യക്തമാക്കിയത്.

RELATED STORIES

Share it
Top