തായ്‌വാനുമായി ബന്ധം മെച്ചപ്പെടുത്തണമെന്ന് ചൈനീസ് നേതാവ്‌

ബെയ്ജിങ്: തായ്‌വാനുമായി ശക്തമായ സൗഹൃദം ആഗ്രഹിക്കുന്നതായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ്. പാര്‍ട്ടിയുടെ നാലാമത്തെ ഉന്നത നേതാവായ യു ഷെങ്‌സെങാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്. ബെയ്ജിങില്‍ ചൈനീസ് പീപ്പിള്‍സ് പൊളിറ്റിക്കല്‍ കോണ്‍സുലേറ്റീവ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തായ്‌വാനുമായി ബന്ധം ശക്തമാക്കുന്നതിനുള്ള യുഎസിന്റെ ബില്ല് നിയമമായി മാറിയാല്‍ യുദ്ധത്തിനു തയ്യാറാവാന്‍ മടിക്കില്ലെന്നു ചൈന കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു തൊട്ടുപിറകേയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവിന്റെ പ്രതികരണം.
തായ്‌വാനുമായി ബന്ധം ശക്തമാക്കുന്നതിനുള്ള യുഎസ് ബില്ല് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അംഗീകാരം കൂടി ലഭിച്ചാല്‍ നിയമമായി മാറും. ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ തമ്മിലെ കൂടിക്കാഴ്ചകള്‍ക്കും ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ക്കുമുള്ള വ്യവസ്ഥകള്‍ ലഘൂകരിക്കുന്നതാണ് ബില്ല്.

RELATED STORIES

Share it
Top