തായ്‌ലന്‍ഡ് ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ കണ്ടെത്തി

ബാങ്കോക്ക്:  വടക്കന്‍ തായ്‌ലന്‍ഡില്‍ ഗുഹയില്‍ അകപ്പെട്ട ഫുട്‌ബോള്‍ ടീമംഗങ്ങളെയും കോച്ചിനെയും  കണ്ടെത്തിയതായും അവര്‍ സുരക്ഷിതരാണെന്നും ഗവര്‍ണര്‍ നരോങ്‌സാക് ഓസോട്ടാന്‍കോണ്‍. ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങളൊന്നും അറിവായിട്ടില്ല.
10 ദിവസം മുമ്പാണ് 13 പേരടങ്ങുന്ന സംഘം ഉത്തര തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയത്. കനത്തമഴയില്‍ ഗുഹാമുഖം മണ്ണും ചെളിയും അടിഞ്ഞു മൂടിയതോടെ കുട്ടികള്‍ ഗുഹയില്‍ കുടുങ്ങുകയായിരുന്നു. ഗുഹയ്ക്കുള്ളില്‍ വെള്ളം കയറാത്ത ഭാഗത്ത് കുട്ടികളുണ്ടാവുമെന്ന പ്രതീക്ഷയിലാണ് വിദഗ്ധ സംഘം പരിശോധന നടത്തിയത്. കനത്തമഴ രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുകയായിരുന്നു. യുഎസ്, ആസ്‌ത്രേലിയ, ഇംഗ്ലണ്ട്, ചൈന, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരടക്കം 1000ലധികം പേരാണു രക്ഷാപ്രവര്‍ത്തനരംഗത്തുള്ളത്്.

RELATED STORIES

Share it
Top