തായ്‌ലന്‍ഡ് ഓപണ്‍: സിന്ധുവിനെ വീഴ്ത്തി നൊസോമി ഒകുഹാരയ്ക്ക് കിരീടംബാങ്കോക്ക്: തായ്‌ലന്‍ഡ് ഓപണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിന്റെ ഫൈനലില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പി വി സിന്ധുവിന് തോല്‍വി. കലാശപ്പോരില്‍ ജാപ്പാനീസ് താരം നൊസോമി ഒക്കുഹാരയ്ക്ക് മുന്നിലാണ് സിന്ധു മുട്ടുമടക്കിയത്. രണ്ടാം സീഡുകാരിയായ സിന്ധുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നാലാം സീഡുകാരിയായ ഒക്കുഹാര വീഴ്ത്തിയത്. സ്‌കോര്‍ 15-21, 18-21. തോല്‍വി വഴങ്ങിയെങ്കിലും മികച്ച പ്രകടനം പുറത്തെടുത്താണ് സിന്ധു മടങ്ങിയത്. ഒക്കുഹാരയ്ക്ക് 26,250 യുഎസ് ഡോളറും സിന്ധുവിന് 3,300 യുഎസ് ഡോളറുമാണ് സമ്മാനത്തുകയായി ലഭിക്കുക. മുമ്പ് ഇരുവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ ഏഴ് മല്‍സരങ്ങളില്‍ നാലിലും ജയം സിന്ധുവിനോടൊപ്പമായിരുന്നു. അവസാനമായി ഇരുവരും ഈ വര്‍ഷം നടന്ന ഓള്‍ ഇംഗ്ലണ്ട് ഓപണിന്റെ ക്വാര്‍ട്ടറില്‍ നേരിട്ടപ്പോള്‍ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്ക് സിന്ധു ജയിച്ചിരുന്നു.

RELATED STORIES

Share it
Top