തായ്‌ലന്‍ഡില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സ് മടങ്ങി; ജയം അക്കൗണ്ടിലാക്കി


ബാങ്കോക്ക്: തായ്‌ലന്റിലെ പ്രീ സീസണ്‍ പര്യടനത്തിന് കേരള ബ്ലാസ്റ്റേഴ്‌സിന് ഗംഭീരവിജയത്തോടെ അവസാനം.
തായ്‌ലന്‍ഡിലെ പ്രധാന ക്ലബായ ബറിറാം യുനൈറ്റഡിന്റെ ബി ടീമിനെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് തകര്‍ത്താണ് കേരളം ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് മടങ്ങിയത്. കേരളത്തിന് വേണ്ടി സെയ്മിന്‍ലമന്‍ ദംഗല്‍ ഇരട്ടഗോള്‍ നേടി തിളങ്ങി.
മല്‍സരത്തിലെ 27ാം മിനിറ്റില്‍ സെയ്മിന്‍ലെന്‍ ഡംഗലിന്റെ ഗോളില്‍ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്‌സിന് അഞ്ച് മിനിറ്റുകള്‍ക്ക് ശേഷം സ്ലാവിസ സ്റ്റജൊനോവിച്ച് ലീഡുയര്‍ത്തി. 38ാം മിനിറ്റില്‍ ഋഷിദത്ത് ലീഡ് മൂന്നാക്കി ഉയര്‍ത്തി. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പായി ദംഗല്‍ തന്റെ രണ്ടാം ഗോളും ബ്ലാസ്‌റ്റേഴ്‌സിന്റെ നാലാം ഗോളും നേടി.
ആദ്യ പകുതിയില്‍ തന്നെ വിജയമുറപ്പിച്ച ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം പകുതിയില്‍ രണ്ട് വട്ടം കൂടി തായ് ക്ലബിന്റെ വലകുലുക്കി. 50ാം മിനിറ്റില്‍ മലയാളി താരം സക്കീറും 58ാം മിനിറ്റില്‍ സ്ലൊവേനിയന്‍ താരം മറ്റേജ് പോപ്ലാനിച്ചുമാണ് ഗോളുകള്‍ നേടിയത്.

RELATED STORIES

Share it
Top