തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിവരെ രക്ഷപ്പെടുത്തിബാങ്കോക്ക്: തായ്‌ലന്‍ഡിലെ ചിയാങ് റായ് പ്രവിശ്യയില്‍ വെള്ളം കയറിയ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ 12 കുട്ടികളെയും കോച്ചിനെയും രക്ഷപ്പെടുത്തി. എല്ലാവരും സുരക്ഷിതരാണെന്ന് ഗവര്‍ണര്‍ അറിയിച്ചിട്ടുണ്ട്. 9 ദിവസങ്ങള്‍ക്കു ശേഷമാണ് ഇവരെ രക്ഷപ്പെടുത്തുന്നത്. രക്ഷപ്പെടുത്തിയവരുടെ ആരോഗ്യനിലയെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. ഫുട്‌ബോള്‍ പരിശീലനത്തിനു പോയ കുട്ടികളും കോച്ചും ഗുഹയ്ക്കുള്ളില്‍ കയറിയ ശേഷം കനത്ത മഴ തുടങ്ങിയതിനെ തുടര്‍ന്നാണ് ഇവിടെ അകപ്പെട്ടുപോയത്. ഗുഹയില്‍  വെള്ളം വറ്റിക്കാനുള്ള ശ്രമം ശക്തമായ മഴയെ തുടര്‍ന്നു പരാജയപ്പെടുകയായിരുന്നു. മണ്ണും ചളിയും അടിഞ്ഞതു കാരണം ഗുഹാമുഖത്തു കൂടെ ഉള്ളിലേക്കു പ്രവേശിക്കാന്‍ കഴിയാത്തതിനാല്‍ മറ്റൊരു വഴി ഉണ്ടാക്കുകയായിരുന്നു രക്ഷാപ്രവര്‍ത്തകര്‍.

RELATED STORIES

Share it
Top