താമസക്കാരില്ലാത്ത വീട്ടില്‍ അതിക്രമിച്ചു കയറിയ ക്വട്ടേഷന്‍ സംഘം പിടിയില്‍

കറ്റാനം: കോടതി ഉത്തരവുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് താമസക്കാരില്ലാത്ത വീട്ടില്‍ അതിക്രമിച്ച് കയറിയ തട്ടിപ്പുകാരിയും ക്വോട്ടഷന്‍ സംഘവും അറസ്റ്റിലായി. കോട്ടയം കഞ്ഞിക്കുഴി ദേവലോകം സ്വദേശിനി ആലീസ് ജോര്‍ജ് (ലീലാമ്മജോര്‍ജ് (44), ക്വട്ടേഷന്‍ സംഘാങ്ങളായ  കോട്ടയം അര്‍പ്പൂക്കര വില്ലൂന്നി കൊപ്രാലില്‍ ജയ്‌സ്‌മോന്‍ ജേക്കബ് (24), കോട്ടയം അര്‍പ്പൂക്കര വില്ലൂന്നി പാലത്തൂര്‍ ടോമി ജോസഫ് (21), കോട്ടയം അര്‍പ്പൂക്കര, വില്ലൂന്നി ചക്കിട്ടപ്പറമ്പി അഖില്‍ (21), കോട്ടയം മാഞ്ഞൂര്‍സൗത്ത് തെക്കേപ്പറമ്പില്‍ രതീഷ്? (26) എന്നിവരാണ് അറസ്റ്റിലായത്.  ഗേറ്റും വീടിന്റെ വാതിലും തകര്‍ത്ത് അകത്തുകയറിയ സംഘത്തെ നാട്ടുകാരാണ് വളഞ്ഞുവച്ച് പൊലീസിന് കൈമാറിയത്.
വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. കറ്റാനം കുറ്റിയില്‍ പരേതനായ ജെറോ ഡേവിഡിെന്റ വീട്ടിലെത്തിയാണ് സംഘം അതിക്രമം കാട്ടിയത്. വീട്ടിലുണ്ടായിരുന്ന ഉടമസ്‌ഥെന്റ ബന്ധുവിനെ മര്‍ദ്ദിച്ചു. രക്ഷപ്പെട്ട ഇയാളാണ് നാട്ടുകാരെ വിളിച്ചുകൂട്ടി സംഘത്തെ തടഞ്ഞുവച്ചത്. പൊലീസെത്തി അക്രമികളെ കീഴ്‌പ്പെടുത്തിയാണ് കസ്റ്റിഡിയിലെടുത്തത്.  വിദേശത്തായിരുന്ന ജെറോം ഭാര്യയുമായി അകന്നുകഴിയുന്ന കാലത്താണ് ആലീസിനെ വിവാഹം കഴിച്ചത്.
തുടര്‍ന്ന് വീടും വസ്തുവും ആലിസ്  സ്വന്തം പേരിലാക്കുകയായിരുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞ ജെറോമും പൊലീസില്‍ പരാതി നല്‍കി. ഇതിനിടെയില്‍ ജെറോം മരണപ്പെട്ടു. ഇതിനിടയില്‍ ആലീസ് സ്വന്തം പേരിലാക്കിയ വസ്തുവിെന്റ ആധാര നടപടികള്‍ റദ്ദാക്കുകയും മകെന്റ പേരിലേക്ക മാറ്റുകയും ചെയതിരുന്നു. ഇതറിഞ്ഞാണ് തിരികെ കിട്ടാനായി ക്വേട്ടഷന്‍ സംഘവുമായി എത്തിയത്. വിവിധ സ്ഥലങ്ങളില്‍ ഇത്തരം തട്ടിപ്പ് ആലീസ് നടത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top